Asianet News MalayalamAsianet News Malayalam

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം

  • സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു
  • ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത
Kerala assembly 16th meeting ends november 21
Author
Thiruvananthapuram, First Published Nov 21, 2019, 6:45 AM IST

തിരുവനന്തപുരം: പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില‍ സഭ ഇന്നലെ തടസ്സപ്പെട്ടിരുന്നു. 

സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം.

എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios