ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാർച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.  

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്. 