നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പത്തുവര്‍ഷം കൊണ്ട് പിണറായി വിജയൻ സിപിഎമ്മിന്‍റെ കഥ കഴിച്ചുവെന്നും അതിനാൽ തന്നെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റോള്‍ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പത്തുവര്‍ഷം കൊണ്ട് പിണറായി വിജയൻ സിപിഎമ്മിന്‍റെ കഥ കഴിച്ചുവെന്നും അതിനാൽ തന്നെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റോള്‍ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻഡി എ മുന്നണി 16 സീറ്റ് വരെ നേടുമെന്നാണ് പ്രതീക്ഷ. ജാതിയും മതവും നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയത് കൊണ്ടാണ് ബിജെപിക്ക് മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തത്. സ്ഥാനാർത്ഥികളുടെ വിജയസാധ്യത മാത്രമാണ് നോക്കിയത്. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീർ ആണ് വി ഡി സതീശൻ. കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്രസർക്കാരും നിസ്സഹായരാണെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player