കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.
- Home
- News
- Kerala News
- Malayalam News Live: കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
Malayalam News Live: കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ രമ്ടാം പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും. കോൺഗ്രസ് തങ്ങളുടെ ബാക്കിയുള്ള 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പിൽ വ്യക്തത വന്നു. ഇതോടെ മൂന്ന് മുന്നണികളും ഇന്ന് മുതൽ സംസ്ഥാനത്തുടനീളം പ്രചാരണം ശക്തമാക്കും. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലാത്തതോടെ കെ. സുധാകരനും അടൂർ പ്രകാശും പട്ടികയിൽ നിന്ന് പുറത്തായി.
Malayalam News Live:കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
Malayalam News Live:ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ
ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്.
Malayalam News Live:ജി സുധാകരന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍, പ്രചാരണത്തിനിറങ്ങും
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടിൽ എത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരാണ് ഇന്നലെ രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്