07:30 AM (IST) Apr 20

Malayalam News Live:വിരുദുനഗർ സ്‌ഫോടനം - പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസെടുത്തു; നാല് വകുപ്പുകൾ ചുമത്തി

വിരുദുനഗർ സ്‌ഫോടനത്തിൽ പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസ് എടുത്തു. ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ. വച്ചക്കാരൻ പെട്ടി പൊലീസാണ് കേസ് എടുത്തത്.

Read Full Story
06:30 AM (IST) Apr 20

Malayalam News Live:നിതിൻ രാജിൻ്റെ മരണം - ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

നിതിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

Read Full Story
06:21 AM (IST) Apr 20

Malayalam News Live:പൂരം എത്തീട്ടാ..ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.

Read Full Story
06:13 AM (IST) Apr 20

Malayalam News Live:വിരുദുനഗർ സ്ഫോടനം - മരണം 24 ആയി; നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു

വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു

Read Full Story
05:55 AM (IST) Apr 20

Malayalam News Live:അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെയ്പ്പ്; എട്ട് കുട്ടികൾ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു

അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെയ്പ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

Read Full Story
05:54 AM (IST) Apr 20

Malayalam News Live:കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാകുക. വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം

Read Full Story