06:25 AM (IST) Apr 23

Malayalam News Live:പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്; കേസെടുത്തത് അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന്

പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കേസെടുത്ത് പൊലീസ്. അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്.

Read Full Story
06:16 AM (IST) Apr 23

Malayalam News Live:നിതിൻ രാജിൻ്റെ ആത്മഹത്യ - പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും

നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

Read Full Story
06:02 AM (IST) Apr 23

Malayalam News Live:തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബം​ഗാളിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബം​ഗാളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Full Story
05:48 AM (IST) Apr 23

Malayalam News Live:പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിലപാട് അറിയിക്കും

പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്. മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

Read Full Story
05:34 AM (IST) Apr 23

Malayalam News Live:മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുന്നു. വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

Read Full Story