യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്.സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു.
- Home
- News
- Kerala News
- Malayalam News Live: ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍ തുടങ്ങി
Malayalam News Live: ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍ തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂരിൽ വൈകിട്ടാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ട്രയൽ റൺ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തിൽ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 4.15ഓടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോ ആരംഭിക്കും. തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ.
Malayalam News Live:ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍ തുടങ്ങി
Malayalam News Live:അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം
തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോൺ ജോസഫിന്‍റെ പ്രചരണ വാഹനങ്ങൾക്കും ഫ്ലക്സുകള്‍ക്കുംനേരെ എൽഡിഎഫ് പ്രവർത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി.
Malayalam News Live:സിപിഎം - എസ്‍ഡിപിഐ ഡീൽ ആരോപണം ഉയർത്തി യുഡിഎഫ്; സിപിഎമ്മിന് എല്ലാവരുമായും ഡീൽ എന്ന് പിഎംഎ സലാം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഡീൽ ആരോപണം കത്തുന്നതിനിടെ സി.പി.എം - എസ്.ഡി.പി.ഐ ഡീൽ ആരോപണം ശക്തമാക്കി യുഡിഎഫ്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.സിപിഎമ്മിന് എല്ലാവരുമായും ഡീൽ എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.