മോദിജിയുടെ ബഹനാണ് താനെന്നും വട്ടിയൂർക്കാവിൽ വിജയിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. വോട്ടിന് നോട്ട് വിവാദം ശോഭാ സുരേന്ദ്രന് ഹൈപ്പായി മാറിയെന്നും അവർ പ്രതികരിച്ചു.

തിരുവനന്തപുരം: വോട്ടിന് നോട്ട് വിവാദം പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ഹൈപ്പായി മാറിയെന്ന് ആർ ശ്രീലേഖ. വിവാദം എൻഡിഎയെ ബാധിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പണം കൊടുത്തതായി വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. വട്ടിയൂർക്കാവിൽ താൻ വിജയിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ പ്രതീക്ഷ പ്രകടിപ്പിച്ചു. മോദിജിയുടെ ബഹനാണ് താൻ. വട്ടിയൂർക്കാവിൽ താൻ വിജയിക്കും. കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുകയും ചെയ്യും. ബിജെപി വിജയിക്കുമെന്ന് ഭയത്താലാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming