സംസ്ഥാനത്ത് മികച്ച പോളിങ്. 75 ശതമാനം കടന്നു. കൂടുതൽ എറണാകുളത്ത്. കുറവ് പത്തനംതിട്ടയിൽ. പലയിടത്തും ബൂത്തുകളിൽ നീണ്ട നിര. വോട്ടിങ് ആറ് മണി കഴിഞ്ഞും നീളുന്നു. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണല്‍.

Add Asianetnews as a Preferred SourcegooglePreferred

883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. പോളിംഗ് ശതമാനം 90 കടന്നേക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അഭിപ്രായപ്പെട്ടത്. 

1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 74.06 ശതമാനമായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ പോളിംഗ്.

YouTube video player