കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗിൽ സീറ്റ് ചർച്ചകൾ സജീവം. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഒഴിവാകുമെന്ന് സൂചന. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആലോചിക്കുന്നു. പി കെ ബഷീർ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 

മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും എന്നാണ് സൂചന. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ പിഎംഎ സലാമിനെയും പരിഗണിക്കും. കെ എം ഷാജി കാസർകോടും പി കെ ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത. കുറ്റിയാടിയിൽ പാറക്കൽ അബ്ദുള്ള വീണ്ടും മത്സരിച്ചേക്കും. നജീബ് കാന്തപുരത്തിനും എൻ ഷംസുദ്ദീനും വീണ്ടും അവസരം നൽകും. അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാൻ ഇടയില്ല. പേരാമ്പ്രയിൽ ടി ടി ഇസ്മായിലിന്റെ പേരാണ് പരിഗനണയിലുള്ളത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയിൽ മത്സരിക്കാനാണ് സാധ്യത. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെ മത്സരിക്കും.