Asianet News MalayalamAsianet News Malayalam

അപൂർവ നടപടിയുമായി കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി; എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടും

ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു

Kerala Assembly ethics committee to seek explanation from Enforcement Directorate on Life mission inquiry
Author
Thiruvananthapuram, First Published Nov 5, 2020, 4:04 PM IST

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് നടപടി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ദേശീയ ഏജൻസിയോട് ഒരു നിയമസഭ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂർവ നടപടിയാണ്. എൻഫോഴ്സ്മെന്റ് ഒരാഴ്ചക്കുള്ളിൽ എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നൽകണം. 
 

Follow Us:
Download App:
  • android
  • ios