Asianet News MalayalamAsianet News Malayalam

പൗരത്വ നിയമത്തിനെതിരെ പ്രമേയവുമായി കേരളം; അടിയന്തര നിയമസഭാ സമ്മേളനം ചൊവ്വാഴ്ച

ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. 

Kerala Assembly meets on Dec 31 to pass resolution against CAA
Author
Thiruvananthapuram, First Published Dec 29, 2019, 3:40 PM IST

തിരുവനന്തപുരം: കേരള നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും. 

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം നീട്ടി നല്‍കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.  ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മറ്റു കക്ഷി നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ഈ ആവശ്യം സര്‍ക്കാരും അംഗീകരിച്ചതോടെയാണ് പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി കൊണ്ട് പ്രമേയം പാസാക്കാന്‍ കളമൊരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios