Asianet News MalayalamAsianet News Malayalam

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും; 35 ശതമാനം വരെ വർധനയ്ക്ക് ശുപാർശ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ദന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്

Kerala assembly members remuneration might be hiked
Author
First Published Jan 9, 2023, 2:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വര്‍ദ്ദനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്ട്ട് സമര്‍പ്പിച്ചു. വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ദനക്കാണ് ശുപാര്‍ശ.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ദന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. ജൂലൈയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 

കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്‍ക്കിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ വലിയ വ്യത്യാസം വരുത്താതെ അലവൻസുകളും ആനൂകൂല്യങ്ങളും മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം കൂട്ടാനാണ് ശുപാര്‍ശ. യാത്ര ചെലവുകൾ ഫോൺസൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വര്‍ദ്ദനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിവാദ സാധ്യത മുന്നിൽ കണ്ടെ തിരക്കിട്ട തീരുമാനത്തിനിടില്ലെന്നാണ് വിവരം. 218 ലാണ് ഇതിന് മുൻപ് ശമ്പള വര്ദ്ധന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് നിലവിൽ 97,429 രൂപയും എംഎൽഎമാര്‍ക്ക് 70000 രൂപയും ആണ് നിലവിൽ ശമ്പളം.

Follow Us:
Download App:
  • android
  • ios