ഗവർണറുമായുള്ള അനുനയത്തിന്‍റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയതാണ് താൽക്കാലിക സമവായത്തിൽ നിർണയകമായത്.

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23ന് തുടങ്ങും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24,25 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണറുമായുള്ള അനുനയത്തിന്‍റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയതാണ് താൽക്കാലിക സമവായത്തിൽ നിർണയകമായത്. നയപ്രഖ്യാപന പ്രസംഗം മാർച്ചിലേക്ക് നീട്ടിവെക്കാനായിരുന്നു സർക്കാറിന്‍റെ നേരത്തെയുള്ള നീക്കം.