ബേക്കറികൾ വഴി 15% വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നും വിവരമുണ്ട്.
തിരുവനന്തപുരം: ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന തുടങ്ങിയതില് എക്സൈസ് കമ്മീഷണറോട് അടിയന്തിരമായി റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി എം ലിജു. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നും വിവരമുണ്ട്. എന്നാല്, നിയമപ്രകാരമാണ് നടപടിയെന്ന് എക്സൈസ് കമ്മീഷണറേറ്റ് അറിയിച്ചു. വിൽപ്പനക്കുള്ള ലൈസൻസ് അനുവദിച്ചത് ജൂൺ മാസത്തിലാണ്. 86% നികുതി ഘടനയോടെയാണ് തീരുമാനം. നികുതി ഘടനയിൽ ഇളവ് തേടി സംരഭകരും രംഗത്തെത്തിയിരുന്നു. നികുതി ഘടന കുറയ്ക്കണമെന്നാണ് സംരഭകർ ആവശ്യപ്പെടുന്നത്.

