Asianet News MalayalamAsianet News Malayalam

തടസ്സങ്ങള്‍ നീങ്ങി, കേരള ബാങ്ക് യാഥാര്‍ത്ഥ്യമായി

സഹകരണബാങ്കുകളുടെ ലയനത്തിന് കോടതി അനുമതി നല്‍കിയതോടെ തടസ്സങ്ങള്‍ നീങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ബാങ്കുകളുടെ ലയനം ഉത്തരവായതോടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഇല്ലാതായി.

kerala bank will become reality today
Author
Thiruvananthapuram, First Published Nov 29, 2019, 5:41 PM IST

തിരുവനന്തപുരം: കേരള ബാങ്ക്  നിലവില്‍ വന്നു. സഹകരണബാങ്കുകളുടെ ലയനത്തിന് കോടതി അനുമതി നല്‍കിയതോടെ തടസ്സങ്ങള്‍ നീങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

ബാങ്കുകളുടെ ലയനം ഉത്തരവായതോടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഇല്ലാതായി.. ഇടക്കാല ഭരണസമിതി ഇന്ന് അധികാരമേല്‍ക്കും. മിനി ആൻറണി ഐഎഎസ് ആയിരിക്കും സമിതി അധ്യക്ഷ. സഹകരണ വകുപ്പ് സെക്രട്ടറി, ധനറിസോഴ്‍സ് സെക്രട്ടറി, സഹകരണ ബാങ്ക് എംഡി എന്നിവർ സമിതി അംഗങ്ങൾ ആകും. ഇടക്കാല ഭരണ സമിതിയുടെ കാലാവധി ഒരു വർഷമാണ്.

സിഇഒയെ നേരത്തെ തീരുമാനിച്ചു. ലോഗോ, കളർ സ്കീം എന്നിവ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കേരളാ ബാങ്ക് രൂപീകരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞിരുന്നു. ഒരു കൂട്ടം പ്രാഥമിക സഹകരണ ബാങ്കുകളുടെ ഹർജികൾ ആണ് കോടതി തള്ളിയത്. 

Follow Us:
Download App:
  • android
  • ios