നോട്ടുനിരോധനം, ജിഎസ്ടി, പ്രളയം എന്നിവയ്ക്ക് പിന്നാലെ കൊവിഡ് കൂടി എത്തിയപ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ വ്യവസായ മേഖല. ഏഴുനൂറിലേറെ വ്യവസായ സ്ഥാപനങ്ങളുള്ള കഞ്ചിക്കോട് കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ പൂട്ടിപ്പോയത് എണ്‍പത്തിയെട്ട് വ്യവയാസ സ്ഥാപനങ്ങളെന്ന ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്‍റെ കണക്ക് തന്നെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കും.

പാലക്കാട്: കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന വ്യവസായ മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യവസായികള്‍. രണ്ടായിരം കോടിയുടെ നഷ്ടമാണ് കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്ക് ഒരു കൊല്ലമായി കണക്കാക്കുന്നത്. വൈദ്യുതി ഇളവുകളടക്കം പ്രഖ്യാപിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം പറയുന്നു.

നോട്ടുനിരോധനം, ജിഎസ്ടി, പ്രളയം എന്നിവയ്ക്ക് പിന്നാലെ കൊവിഡ് കൂടി എത്തിയപ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ വ്യവസായ മേഖല. ഏഴുനൂറിലേറെ വ്യവസായ സ്ഥാപനങ്ങളുള്ള കഞ്ചിക്കോട് കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ പൂട്ടിപ്പോയത് എണ്‍പത്തിയെട്ട് വ്യവയാസ സ്ഥാപനങ്ങളെന്ന ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്‍റെ കണക്ക് തന്നെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കും. പിടിച്ചുനില്‍ക്കാന്‍ രണ്ടായിരം കോടിയുടെ ഉത്തേജക പാക്കേജാണ് കഞ്ചിക്കോട് സംസ്ഥാന ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

വൈദ്യുതി ചാർജിലുള്ള ഇളവ്, ബാങ്ക് വായ്പയിലുള്ള മൊറട്ടോറിയം എന്നിവയും വ്യവസായ മേഖല സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. നിര്‍ദ്ദിഷ്ട കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിയുടെ നിര്‍ണായക മേഖലയാണ് കഞ്ചിക്കോട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്നും പിന്നാക്കം നില്‍ക്കുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി വ്യവസായികളെ ആകര്‍ഷിക്കാനും സംസ്ഥാനത്തിനാകണമെന്നും വ്യവസായ മേഖല ആവശ്യപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona