കെട്ടിട വിസ്തീർണം അളക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല: നിയമ ഭേദഗതി നിയമസഭ പാസാക്കി
പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്തിമ അനുമതി നൽകുന്ന വിസ്തീർണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും

തിരുവനന്തപുരം: സംസ്ഥാന കെട്ടിട നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പോയി അളവ് എടുക്കേണ്ടതില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപെടുത്തിയാണ് മുൻപ് നികുതി നിശ്ചയിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്തിമ അനുമതി നൽകുന്ന വിസ്തീർണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിന് പകരം അഡീഷണൽ നികുതി എന്നും മാറ്റിയിട്ടുണ്ട്.