തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ.

അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്പെക്ടര്‍മാരും 165 സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു. ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി വിന്യസിച്ചു.