Asianet News MalayalamAsianet News Malayalam

ഓഡിറ്റും ഓൺലൈനിൽ, കെഎസ്ഇബിയും സേവനാവകാശ പരിധിയിൽ: ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും

Kerala cabinet approves administrative reforms commission proposals
Author
Thiruvananthapuram, First Published May 18, 2022, 8:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാലം ഭരണ പരിഷ്ക്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനമുണ്ട്.

പ്രധാന തീരുമാനങ്ങൾ

  • സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. 
  • സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 
  • ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവൽക്കരണം നടത്തും. 
  • ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനം നൽകും. 
  • കെടുകാര്യസ്ഥത മൂലം സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ തുടർ നടപടി സ്വീകരിക്കും. 
  • ഈ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ സർക്കാരിനുണ്ടായ നഷ്ടം ഈടാക്കും. 
  • അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
  • ദുർബല ജനവിഭാ​ഗങ്ങൾക്കിടയിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. 
  • സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് മൊഡ്യൂൾ ഉൾപ്പെടുത്തും.
  • പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. 
  • വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. 
  • പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിൽ ഒന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തും 
  • ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോ​ഗ്യത, പ്രതിബദ്ധതയുള്ള ജീവനക്കാരെ നിയമിക്കും.
  • സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം. 
  • കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. 
  • ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും. 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.
  • മതിയായ കാരണങ്ങളില്ലാതെ ഒരു വർഷം ഒരേ സ്ഥാപനത്തിൽ ഒന്നിലധികം ഓഡിറ്റ് നടത്തരുത്.
  • സമ​ഗ്രമായ ഓഡിറ്റ് പ്ലാൻ തയ്യാറാക്കണം. 
  • തത്സമയ ഓഡിറ്റ് സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് രീതി അവലംബിക്കും. 
  • അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിങ്ങ് നടത്തിയ സ്ഥാപനത്തിൽ മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എജിയുടെ ആഭിപ്രായം തേടണം.
  • എല്ലാ ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എജിയുടെ ടെക്നികൽ ​ഗൈഡൻസ് സൂപ്പർ വിഷന് കീഴിൽ ഓഡിറ്റിന് വിധേയമാക്കണം.
  • ഓഡിറ്റ് ബാധ്യതകൾ സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം. 
  • നിയമസഭാ കമ്മിറ്റികൾ ഓഡിറ്റ് റിപ്പോർട്ടിലെ എല്ലാ ഖണ്ഡികകളും അതാത് വർഷം തന്നെ തീർപ്പാക്കണം.
Follow Us:
Download App:
  • android
  • ios