സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുക

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം സംബന്ധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ചുമടക്കം തീരുമാനങ്ങളുണ്ട്.

സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുകയെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും. 

സംസ്ഥാനത്തിന്റെ ധനസ്ഥിതി: കെ എൻ ബാലഗോപാൽ മുടിഞ്ഞ തറവാടിന്റെ കാരണവരെ പോലെയെന്ന് ചെന്നിത്തല

സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ 3 ന് എറണാകുളം, 5ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്.

അതേസമയം പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തിൽ പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഒപ്പം പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസിന്‍റെ വിചാരണ കോടതിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ജൂനിയര്‍ സൂപ്രണ്ട് തസ്തിക, ശിരസ്തദാര്‍ തസ്തികയായി ഉയർത്തി. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിൽ 11-ാം ശമ്പള പരിഷ്ക്കരണം 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാന്നും തീരുമാനിച്ചിട്ടുണ്ട്.

മുടിഞ്ഞ തറവാടല്ല കേരളം, ഓണത്തിന് മാവേലി വരും, സന്തോഷത്തോടെ പോകും: ചെന്നിത്തലയോട് ബാലഗോപാൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്