മാസ്ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍ ഇടപെടല്‍ ഉറപ്പ് വരുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും. മാസ്ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍ ഇടപെടല്‍ ഉറപ്പ് വരുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കും. 

കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. സമരങ്ങളുൾപ്പടെ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി ഒറ്റക്കെട്ടായി നീങ്ങാനായിരുന്നു സർവ്വകക്ഷി യോഗത്തിൽ തീരുമാനം. ഇന്നലെ 7354 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.