അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒൻപതരക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓൺലൈൻ വഴി പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred