Asianet News MalayalamAsianet News Malayalam

ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മൂന്നാം ദിനം തിരുത്തി; സുജിത്ത് ദാസ് തീവ്രവാദ വിരുദ്ധ സേന എസ്‌പിയാകും

പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ എക്സ് കേഡർ തസ്തികയുണ്ടാക്കിയായിരുന്നു സുജിത്ത് ദാസിനെ നിയമിച്ചത്

Kerala cadre IPS officers transfer list changed after three days kgn
Author
First Published Nov 13, 2023, 8:36 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ മൂന്ന് ദിവസം മുൻപ് വരുത്തിയ മാറ്റങ്ങളിൽ തിരുത്തുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ എക്സ് കേഡർ തസ്തികയുണ്ടാക്കി നിയമിച്ച സുജിത്ത് ദാസിനെ, തീവ്രവാദ വിരുദ്ധ സേനയുടെ എറണാകുളം ജില്ലാ സൂപ്രണ്ടായി നിയമിച്ചു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട ഡി ശിൽപ്പയ്ക്ക് പകരം അരവിന്ദ് സുകുമാറിനെ ഇവിടെ നിയമിച്ചു. ഡി ശിൽപ്പയ്ക്ക് പൊലീസ് പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായാണ് നിയമനം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള മറ്റ് മാറ്റങ്ങൾ

  • വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല
  • കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്
  • പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി
  • അസിസ്റ്റന്റ്‌ ഐജി നവനീത്‌ ശര്‍മ്മ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി
  • വിയു കുര്യാക്കോസ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ
  • കൊച്ചി സിറ്റി ഡിസിപി എസ് ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി
  • കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സുനിൽ തിരുവനന്തപുരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്
  • കാസർകോട് എസ്‌പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്‌പി
  • തിരുവനന്തപൂരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ പി ബിജോയി കാസർകോട് എസ്‌പി
  • ക്രൈംബ്രാഞ്ച്‌ എറണാകുളം പൊലീസ്‌ സൂപ്രണ്ട്‌ കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി
  • എറണാകുളം വിജിലന്‍സ്‌ എസ്‌പി കെഎസ് സുദര്‍ശനൻ കൊച്ചി സിറ്റി ഡിസിപി
  • തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി ഐശ്വര്യ ഡോംഗ്രെ ഐ.ആര്‍.ബി കമാന്‍ഡന്റ്‌
  • എറണാകുളം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി വിവേക്‌ കുമാർ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണർ
  • കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജു റാപ്പിഡ്‌ റെസ്പോണ്‍സ്‌ ആന്റ്‌ റെസ്ക്യൂ ഫോഴ്സസ്‌ ബറ്റാലിയന്‍ കമാന്‍ഡർ
  • കെഎപി നാലാം ബറ്റാലിയൻ കമ്മാന്റന്റ് ടികെ വിഷ്ണു പ്രദീപ് ഇടുക്കി ജില്ലാ പൊലീസ് മേധാവി
  • അനൂജ്‌ പലിവാള്‍ കോഴിക്കോട്‌ സിറ്റി ഡിസിപി
Follow Us:
Download App:
  • android
  • ios