Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഈ മാസം 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി

നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. ഒൻപത് ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്

Kerala cancels 12 more lotteries till 2021 june 19
Author
Thiruvananthapuram, First Published Jun 5, 2021, 3:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ജൂൺ ഏഴ് മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ  619, 620 സ്ത്രീശക്തി - 264, 265 അക്ഷയ 501, 502 കാരുണ്യാ പ്ലസ്‌ 372, 373  നിർമൽ - 228, 229 കാരുണ്യ 503, 504 എന്നീ 12  ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. ഭാഗ്യമിത്ര - ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ ഒൻപത് ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios