Asianet News MalayalamAsianet News Malayalam

കർദ്ദിനാൾ, ബിഷപ്പ്, മൗലവി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരും എത്തി; ആഘോഷമായി മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്!

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്

kerala cm pinarayi vijayan conducted christmas new year feast
Author
First Published Dec 20, 2022, 9:41 PM IST

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്ന് ഒരുക്കി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. കർദ്ദിനാളും ബിഷപ്പുമാരും പാളയം ഇമാമും പ്രതിപക്ഷ നേതാവും മന്ത്രിമാരും സ്പീക്കറും എം എൽ എമാരും മേയറും ചീഫ് സെക്രട്ടറിയുമടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

ക്രിസ്മസ് വിരുന്ന് സംബന്ധിച്ച വാ‍ർത്താക്കുറിപ്പ് പൂ‍ർണരൂപത്തിൽ

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, വെള്ളാപ്പള്ളി നടേശൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, സ്വാമി ശുഭാംഗാനന്ദ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.

'മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ല, ക്ഷണം കിട്ടിയവര്‍ പോകട്ടെ,ആസ്വദിക്കട്ടെ'

Follow Us:
Download App:
  • android
  • ios