തിരുവനന്തപുരം: ജില്ലാ കളക്ടറും എംഎൽഎയും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംഎൽഎയും ജില്ലാ കളക്ടർ ജാഫർ മാലികും തമ്മിലുള്ള തർക്കത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇരുവരെയും മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നാളെ ഇരുവരോടും മുഖ്യമന്ത്രി നിലമ്പൂരിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയും.

നിലമ്പൂരിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് തർക്കം. കവളപ്പാറ നിവാസികൾക്ക് വീട് കൊടുക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയും ജില്ലാ കളക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് കവളപ്പാറ നിവാസികൾക്ക് വീട് നിർമിക്കാനുള്ള സ്ഥലമേറ്റെടുക്കുന്ന പ്രൊജക്റ്റിന് സർക്കാർ അനുമതി നൽകുകയായിരുന്നു.