Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി കേരളം

ശ്രീജേഷിന്റെ പ്രകടനം മികച്ചതായിരുന്നു. ആ പ്രകടനം സന്തോഷം തരുന്നതായിരുന്നു. വൻമതിൽ തീർത്ത് ഇന്ത്യയെ കാത്തത് ശ്രീജേഷിന്റെ പ്രകടനം കൂടിയാണ്

kerala congratulate indian hockey team
Author
Thiruvananthapuram, First Published Aug 5, 2021, 9:12 AM IST

തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ. ശ്രീജേഷിന്റെ പ്രകടനം മികച്ചതായിരുന്നു. ആ പ്രകടനം സന്തോഷം തരുന്നതായിരുന്നു. വൻമതിൽ തീർത്ത് ഇന്ത്യയെ കാത്തത് ശ്രീജേഷിന്റെ പ്രകടനം കൂടിയാണ്. സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും അഭിമാനമാണ് ശ്രീജേഷെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. ഇന്ത്യൻ ടീം ഒത്തിണങ്ങി കളിച്ചുവെന്നും മന്ത്രി  തിരുവനന്തപുരത്ത് പറഞ്ഞു

ഒളമ്പിക്സിൽ വെങ്കലനേട്ടത്തിലാണ് ഇന്ത്യ

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios