കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയിക്കാനായതെന്നും പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലായെന്നത് തെറ്റാണെന്നും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു.  

കോട്ടയം: സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെ തള്ളി കേരളാ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമെന്ന് കേരളാ കോണ്‍ഗ്രസ് തുറന്നടിച്ചു. കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയിക്കാനായതെന്നും പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലെന്നത് തെറ്റാണെന്നും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു. 

'കരുനാഗപള്ളിയിൽ അടക്കം സിപിഎമ്മിന് വീഴ്ച ', സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം

നിയമസഭ തെരഞ്ഞെടുപ്പ്; പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സി പി ഐ

കേരളാകോൺഗ്രസിനെതിരെ അടക്കമുള്ള സിപിഐയുടെ വിമർശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി യോഗത്തിൽ നിലപാടെടുത്തു. ജയിക്കുന്ന സീറ്റുകളിലെ ക്രഡിറ്റ് ഏറ്റെടുത്ത ശേഷം പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് വ്യക്തികളുടെ തലയിൽ കെട്ടിവയ്ക്കുന്നു. കേരളാ കോൺഗ്രസ് മുന്നണിയിലുള്ളപ്പോൾ സ്ഥാനം നഷ്ടമാകുന്ന ഭയം സിപിഐയ്ക്കുണ്ടെന്നും കേരളാ കോൺഗ്രസ് വിമർശിച്ചു. 

വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെ; കുണ്ടറയിൽ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ ശൈലിയെന്ന് സിപിഐ

തുറന്നടിച്ച് സ്റ്റീഫൻ ജോർജ് 

ഇടത് മുന്നണിയിൽ എത്തിയിട്ടും സിപിഐക്ക് കേരള കോൺഗ്രസിനോടുള്ള സമീപനം യുഡിഎഫിൽ ഉള്ള കാലത്ത് ഉണ്ടായിരുന്നത് പോലെയാണ് സ്റ്റീഫൻ ജോർജ്. ജോസ് കെ മാണി ജനകീയത തെളിയിച്ചിട്ടുള്ള നേതാവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ വോട്ട് ഇരട്ടി ആവുകയാണ് ചെയ്തത്. കേരള കോൺഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും ഇടത് മുന്നണി വിജയിച്ചത്. കേരള കോൺഗ്രസിന്റെ സ്വാധീനം എന്തെന്നറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതിയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona