കേരളകോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാല്‍ അതു നടക്കുമെന്നും ജോസഫിനെ സ്വാഗതം ചെയ്തു കൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.  

തിരുവനന്തപുരം:സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ കേരള കോണ്‍ഗ്രസ് എം പിളര്‍ത്താന്‍ പിജെ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയതിന് പിന്നാലെ ജോസഫിനെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. 

Add Asianetnews as a Preferred SourcegooglePreferred

കേരളകോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാല്‍ അതു നടക്കുമെന്നും ജോസഫിനെ സ്വാഗതം ചെയ്തു കൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. 

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ന്നാലും പിജെ ജോസഫും സംഘവും യുഡിഎഫ് വിട്ടു പോകില്ല. ജോസഫിനെ മുന്നണിയിൽ നിർത്തി പ്രശ്നം പരിഹരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.