Asianet News MalayalamAsianet News Malayalam

'ജോസ് കെ മാണി തോൽക്കാനായി ജനിച്ചവൻ'; യോജിപ്പിനുള്ള സാധ്യത തള്ളി പിജെ ജോസഫ്

  • കേരള കോൺഗ്രസിൽ ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്ന് പിജെ ജോസഫ്
  • പി.ജെ ജോസഫിന്റെ പാർലിമെന്ററി പാർട്ടി നേതൃത്വത്തെ നേരത്തെ അംഗീകരിച്ചിരുന്നവരാണ് തങ്ങളെന്നാണ് ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ എംഎൽഎ
Kerala Congress Jose K Mani a loser mokes PJ Joseph
Author
Kottayam, First Published Nov 4, 2019, 6:31 PM IST

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ യോജിപ്പിനുള്ള സാധ്യതകൾ പൂർണ്ണമായി തള്ളി പിജെ ജോസഫ്. ജോസ് കെ മാണി എംപിയെ തോൽക്കാനായി ജനിച്ചവനെന്നും അദ്ദേഹം പരിഹസിച്ചു.

പിജെ ജോസഫിനെ കേരളകോൺഗ്രസ് ചെയർമാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കർ പി ശ്രീരാമകൃഷ്ണന് കത്തുനൽകി. ഈ കത്തിൽ സ്പീക്കർ തീരുമാനമെടുക്കട്ടെയെന്നാണ് പിജെ ജോസഫ് പറഞ്ഞത്. 

കേരള കോൺഗ്രസിൽ ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്ന് പിജെ ജോസഫ് പറഞ്ഞു. അത് കോടതിയും അംഗീകരിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണമെന്നും പിജെ ജോസഫ് പറഞ്ഞു.

എന്നാൽ പി.ജെ ജോസഫിന്റെ പാർലിമെന്ററി പാർട്ടി നേതൃത്വത്തെ നേരത്തെ അംഗീകരിച്ചിരുന്നവരാണ് തങ്ങളെന്നാണ് ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചത്. കേരള കോൺഗ്രസിൽ യോജിപ്പിനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios