Asianet News MalayalamAsianet News Malayalam

കുട്ടനാട് സീറ്റിൽ പിടിവിടില്ല; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

കേരളാ കോൺഗ്രസ് മത്സരിച്ച സ്ഥലമാണ് കുട്ടനാട്. എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് അവിടെ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പറയുന്നത്? 

kerala congress jose k mani press meet kuttanad seat pj joseph
Author
Kochi, First Published Sep 6, 2020, 5:24 PM IST

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റിൽ അവകാശവാദം വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കാലങ്ങളായി കേരളാ കോൺഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാർത്ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോൺഗ്രസിന് തന്നെയാണ് . എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

കേരള കോൺഗ്രസ്‌ പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാൻ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന  പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു , 

തെറ്റു തിരുത്തിയാൽ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പിജെ ജോസഫ് പറയുന്നത്. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് കെ മാണി ചോദിക്കുന്നു. പലരും കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്.  അതിൽ സന്തോഷം ഉണ്ട്  ഉചിതമായ തീരുമാനം എടുക്കും. അത് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപുണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു. 

പാലായും കുട്ടനാടും എൻസിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്‍റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios