സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്നും പുറത്തുവരും. ഇതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയരും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് സര്‍ക്കാര്‍. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിഎഫ്എൽടിസികള്‍ സജ്ജമാക്കുന്നുണ്ട് . സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.