ഇടുക്കി: കൊവിഡ് പോസിറ്റീവായ സ്ത്രീയുടെ മകനെ ക്വാറന്റൈൻ പാലിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരായ ആറ് പേർ ചേർന്ന് മർദ്ദിച്ചതായി പരാതി. ഇടുക്കി ചെമ്മണ്ണാറ്റിലാണ് സംഭവം. വീട്ടിലേക്ക് ആംബുലൻസ് എത്താൻ ബുദ്ധിമുട്ടായതിനാൽ ജീപ്പിൽ അമ്മയെ ആംബുലൻസിനു അടുത്ത് വരെയെത്തിച്ചത് മകനാണ്. ഇതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആറംഗ സംഘം തടഞ്ഞ് മർദ്ദിച്ചത്.  കൊവിഡ് നിരീക്ഷണത്തിൽ ഇരുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.