കുണ്ടറ തൃപ്പുണ്ണിത്തുറ തോൽവികളും വിജയിച്ച സീറ്റുകളിൽ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകൾ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർ നടപടികൾ എന്താകും എന്നതാണ് നിർണായകം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി.സുധാകരനെതിരെ വിമർശനമുണ്ടെങ്കിലും റിപ്പോർട്ടിൽ പരാമർശമില്ല. പാല കൽപറ്റ തോൽവിയും പാർട്ടി വോട്ട് ചോർച്ചയും ഗൗരവതരമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കുണ്ടറ തൃപ്പുണ്ണിത്തുറ തോൽവികളും വിജയിച്ച സീറ്റുകളിൽ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകും. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona