Asianet News MalayalamAsianet News Malayalam

കേരളത്തിന് 10 വന്ദേ ഭാരത്: കേന്ദ്ര സർക്കാരിൽ വി മുരളീധരൻ സമ്മർദ്ദം ചെലുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു

Kerala deserves 10 vande bharat express says Rajmohan Unnithan here's what V Muraleedharan respond kgn
Author
First Published Sep 24, 2023, 12:39 PM IST

കാസർകോട്: സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾക്ക് അർഹതയുണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായത് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. രണ്ടാം വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു അവകാശവാദത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് വി മുരളീധരൻ അർഹമായത് കേരളത്തിന് കിട്ടുമെന്ന് പറഞ്ഞത്.  പതിനായിരക്കണക്കിന് ആളുകൾ കുടിയിറങ്ങണ്ട സ്ഥിതി ഒഴിവാക്കാനാണ് വന്ദേ ഭാരത് എക്സ്പ്രസ് കൊണ്ടുവന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് പുതിയ ഒൻപത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസാണ് കാസർകോട് നിന്ന് ഇന്ന് യാത്ര ആരംഭിക്കുന്നത്. മന്ത്രി അബ്ദുറഹിമാൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios