വോട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രമുഖര്‍ പോളിങ് ബൂത്തുകളിലെത്തി. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി.

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രമുഖര്‍ പോളിങ് ബൂത്തുകളിലെത്തി. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലും വോട്ട് ചെയ്യാനെത്തി.

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ സുരേഷ് ഗോപിയെ കാണാൻ ബൂത്തിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ പറഞ്ഞു. അരുവിക്കരയിൽ യുഡിഎഫ് വൻവിജയം നേടുമെന്നും പരാജയം മുന്നിൽ കണ്ടാണ് തനിക്കെതിരെ വ്യക്തിപരമായി വ്യാജപ്രചാരണം നടത്തിയതെന്നും സ്ഥാനാർത്ഥി ശിവകുമാർ പറഞ്ഞു. നാട്ടിക എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാഗോപി 139 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. കെഎൻ ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിലെ 94ാം നമ്പര്‍ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി.

അതേസമയം, യന്ത്രത്തകരാർ മൂലം പാലക്കാട് മണ്ഡലത്തിൽ വെണ്ണക്കര ബൂത്ത് 52ൽ വോട്ടെടുപ്പ് ആരംഭിക്കാനായിട്ടില്ല. വോട്ടിങ് മെഷിൻ പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming