Asianet News MalayalamAsianet News Malayalam

ഫെബ്രുവരിയിൽ തന്നെ വിയർത്തൊലിച്ച് കേരളം, ചൂടിന് കാരണം ഈ പ്രതിഭാസം, സൂക്ഷിക്കണമെന്ന് വിദഗ്ധര്‍

എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ.

Kerala faces heat weather condition before summer, reason behind el nino prm
Author
First Published Feb 6, 2024, 6:19 PM IST

തിരുവനന്തപുരം: വേനലിന് മുമ്പേ സംസ്ഥാനത്ത് താപനില ഉയരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗത്തിന്റെ കണക്കുകൾ പറയുന്നു. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.  മാർച്ച് മുതലാണ് സംസ്ഥാനത്ത് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.

എന്നാൽ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.  ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും  3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c  കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

Read More... 300 ഏക്കർ, തുടക്കത്തിൽ 18 കടുവകള്‍; കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാർക്ക് കോഴിക്കോട്, ടിക്കറ്റ് നിരക്ക് ഇങ്ങനെ!

എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാകുക. 

Latest Videos
Follow Us:
Download App:
  • android
  • ios