'ലക്ഷദ്വീപ് മുൻ എംപിയുടെ മോചനം വൈകിപ്പിച്ചു'; ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനംമന്ത്രി
കോടതി ഉത്തരവ് വൈകീട്ട് ലഭിച്ചിട്ടും രാത്രി ഒൻപതിനാണ് മുൻ എംപി മുഹമ്മദ് ഫൈസലിന് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞതെന്നും വനം മന്ത്രി

കണ്ണൂർ: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വൈകിപ്പിച്ചെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവ് ലഭിച്ചിട്ടും ഫൈസലിന്റെ മോചനം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ആരെയോ പ്രീതിപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. കോടതി ഉത്തരവ് വൈകീട്ട് ലഭിച്ചിട്ടും രാത്രി ഒൻപതിനാണ് മുൻ എംപി മുഹമ്മദ് ഫൈസലിന് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞതെന്നും വനം മന്ത്രി കുറ്റപ്പെടുത്തി.