ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്‍റെ ഭാര്യ അർഹതപ്പെട്ട ജോലിക്കായി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു.

തിരുവനന്തപുരം: കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ രതീഷിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്കാണ് നിയമനം. ഏഷ്യാനെറ്റ് ന്യൂസാണ് രണ്ടരവർഷം പിന്നിട്ടിട്ടും ജ്യോതിക്ക് ജോലി കിട്ടിയില്ലെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്‍റെ ഭാര്യ അർഹതപ്പെട്ട ജോലിക്കായി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. 2016 ഡിസംബർ 17ന് ശ്രീനഗർ ജമ്മു ദേശീയപാതയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രണത്തിലാണ് മട്ടന്നൂരുകാരൻ രതീക്ഷ് വീരമൃത്യു വരിച്ചത്.

ജ്യോതിക്ക് ജോലി നൽകുമെന്ന് അന്നുതന്നെ സര്‍ക്കാര്‍ പ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് വർഷങ്ങളായിട്ടും പാലിക്കപ്പെട്ടിരുന്നില്ല. പൊതുഭരണവകുപ്പിലാവും ജ്യോതിക്ക് ജോലി നല്‍കുക എന്നാണ് പുറത്തു വരുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ ആ റിപ്പോർട്ട് കാണാം

"