Asianet News MalayalamAsianet News Malayalam

കെഎസ്ഇബി സ്മാർട്ട് മീറ്റർ: ഇടത് യൂണിയനുകളുടെ പരാതി പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്വകാര്യമേഖലയുമായുള്ള ധാരണ മാറ്റി പൊതുമേഖലയിൽ നിലനിർത്തണമെന്ന നിലപാടിലുറച്ച് ഇടത് യൂണിയനുകള്‍

 

kerala goverment appoint committe to study smart meter issue raised by left unions
Author
First Published Jan 25, 2023, 11:25 AM IST

തിരുവനന്തപുരം:വിവാദമായ  കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ പദ്ധതിയിൽ യൂണിയനുകൾ ഉന്നയിച്ച പരാതികൾ പഠിക്കാൻ സമതിയെ വെച്ച് സംസ്ഥാന സർക്കാർ. വൈദ്യുതിമന്ത്രി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.കെ.എസ്.ഇ.ബി. ചെയർമാനും ഊർജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. സ്വകാര്യമേഖലയുമായുള്ള ധാരണ മാറ്റി പദ്ധതി പൊതുമേഖലയിൽ നിലനിർത്തണമെന്ന് ചർച്ചയിൽ ഇടത് നേതാക്കളായ എളമരം കരീമും കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.

സാമ്ർട്ട് മീറ്ററിൽ കേന്ദ്രം പറയുന്നത് അതേ പോലെ വിഴുങ്ങാതെ ബദൽ മാർഗം തേടണമെന്ന് ഇടത് തൊഴിലാളി സംഘടനകൾ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.കെഎസ്ഇബിക്കും ഉപഭോക്താക്കൾക്കും ഭാരമാകുന്ന പദ്ധതിയുമായി മുന്നോട്ടുപോയാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരമെന്നും വൈദ്യുതി മന്ത്രി വിളിച്ചയോഗത്തിൽ മുന്നറിയിപ്പ് നൽകി. കെഎസ്ഇബി ഇതുവരെ സ്വന്തം നിലയ്ക്ക് ഒരു സ്മാർട്ട് മീറ്റർ പോലൂം സ്ഥാപിച്ചിട്ടില്ല. സമാർട്ട് മീറ്റർ പദ്ധതിയുമായി മന്നോട്ടു പൊയില്ലെങ്കിൽ വൈദ്യുതി മേഖലയിലെ നവീകരണ ഗ്രാന്‍റുകളേയും മറ്റ് സഹായങ്ങളേയും ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ  മുന്നറിയിപ്പ്.  

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം പറഞ്ഞ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കരുതെന്നാണ് കെഎസ്ഇബിയിലെ പ്രമുഖ സർവീസ് സംഘടനകളുടെയെല്ലാം നിലപാട്. കെഎസ്ഇബിയുടെ വിവരശേഖരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു. മാത്രമല്ല മീറ്ററൊന്നിന് കേന്ദ്ര ധനസഹായമായി കിട്ടുന്ന 450 രൂപയേക്കാള്‍ വലിയ നേട്ടം പദ്ധതി കെഎസ്ഇബി നേരിട്ട് നടപ്പാക്കുന്നതിലൂടെ ലഭിക്കുമെന്നും പറയുന്നു.

ശമ്പളമില്ല, വെള്ളവും വെളിച്ചവും മുടങ്ങി; കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ കറന്‍റ് ബില്ലടച്ച് കെഎസ്ഇബി ജീവനക്കാര്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതി മാറും; ദിവസത്തെ മൂന്നായി തിരിച്ച് വ്യത്യസ്ത നിരക്ക്

Follow Us:
Download App:
  • android
  • ios