Asianet News MalayalamAsianet News Malayalam

കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് എതിരെ ഉപവാസമിരിക്കാൻ ഗവർണർ

ബുധനാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസസമരം. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സമരം നടത്തുന്നത്. നേരത്തേ കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ സന്ദർശനം നടത്തിയിരുന്നു. 

kerala governer to sit on strike against govt for women safety
Author
Thiruvananthapuram, First Published Jul 13, 2021, 12:17 PM IST

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസസമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസസമരം. ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സമരം നടത്തുന്നത്. നേരത്തേ കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ സന്ദർശനം നടത്തിയിരുന്നു. 

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് പരിപാടി. ബുധനാഴ്ച വൈകിട്ട് 4.30-മണിക്ക് തിരുവനന്തപുരം  ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ- പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുത്തുകൊണ്ട്  6 മണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും. സ്ത്രീ സുരക്ഷ  ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി തുടർന്നുള്ള ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉത്ഘാടനവും ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിക്കുന്നു. 

Follow Us:
Download App:
  • android
  • ios