Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

നാലുലക്ഷം കോടിയാണ് കേരളത്തിന്റെ മൊത്തം കടബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ വാങ്ങിയത്.

Kerala Government allow new Innova crysta car to VD Satheesan
Author
First Published Jan 29, 2023, 11:51 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ് കാർ അനുവദിച്ച് സർക്കാർ. മുമ്പ് ഉപയോ​ഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോ​ഗിച്ച കാറാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. 22 ലക്ഷം മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില. 

ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ വാങ്ങിയത്. നേരത്തെ ​ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.  വാഹനം മാറ്റാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ടൂറിസം വകുപ്പ് കാലാവധി കഴിഞ്ഞ വാഹനം ചട്ടപ്രകാരം മാറ്റി നല്കാറുണ്ട്. 

Follow Us:
Download App:
  • android
  • ios