അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി.

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ അച്ചടക്ക നടപടി നേരിടുന്ന മുൻ എംഎൽഎ പികെ ശശിയുടെ വിദേശ യാത്ര പാലക്കാട് മണ്ഡലത്തിൽ ചൂടുള്ള ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തിയതിലുള്ള അതൃപ്തിയാണ് വിദേശ യാത്രയക്ക് കാരണെന്നാണ് സൂചന. എന്നാൽ പി കെ ശശി വിദേശത്തേക്ക് പോയത് അറിയിഞ്ഞില്ലെന്നാണ് സിപിഎം നേതാവ് എ കെ ബാലന്‍റെ പ്രതികരണം.

മുൻ എംഎൽഎ പി കെ ശശിയ്ക്കെതിരായ അച്ചടക്ക നടപടി പാലക്കാട് ജില്ലയിലെ പാര്‍ട്ടിക്ക് അകത്ത് ഏറെ കാലമായി വലിയ ചർച്ചയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി പ്രാഥമിക അംഗത്വത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും ശശിയെ നീക്കണമെന്ന ആവശ്യം ക്തമാകുന്നതിനിടെയാണ് വിദേശ യാത്ര. ബ്രിട്ടൻ, ജർമ്മിനി അടക്കമുള്ള രാജ്യങ്ങളിലേക്കാണ് നവംബർ 3 ന് പോകുന്നത്. കെടിഡിസി ചെയർമാൻ എന്ന നിലയിൽ അന്താരാഷ്ട്ര വാണിജ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ശശിയക്ക് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. ഇതോടെ ശശി വിഷയവും പാലക്കാട് തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാലക്കാട്ടെ പ്രവർത്തനത്തിന്‍റെ മുൻനിരയിലുള്ള ശശിയെ ഇക്കുറി എവിടെയും ഇറക്കിയിട്ടില്ല. അതിനാൽ യാത്ര വിവാദത്തോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. യാത്ര അറിഞ്ഞിട്ടേ ഇല്ലെന്നാണ് സിപിഎം നേതാവ് എ കെ ബാലൻ പറയുന്നത്. പികെ ശശിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകാതെ മൂടിവെച്ച് നിൽക്കുകയായിരുന്നു സിപിഎം. എന്നാൽ വിദേശ യാത്രയക്ക് സർക്കാർ അനുമതി നൽകിയതോടെ എല്ലാം വീണ്ടും ചർച്ചയാകുകയാണ്.

Also Read:  'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം