സഹാനുഭൂതിയും ദാനശീലവും നമ്മുടെ  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.

തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസെന്ന് അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.

സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുന്നു - ഗവര്‍ണർ ആശംസയില്‍ പറഞ്ഞു.

Read More : വേറിട്ട ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം