താൻ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കുമെന്നാണ്. അതിനു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ഗവർണർ

ദില്ലി: പ്രമേയങ്ങൾ പാസാക്കാനുള്ള അധികാരം നിയമസഭകൾക്കുണ്ടെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ജനാധിപത്യ രാജ്യമാണ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നിയമസഭകൾക്കുണ്ട്. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണം എന്നതാണ് ചട്ടം. ഭരണഘടന വിരുദ്ധമായ നടപടികൾക്ക് ഗവർണർ അംഗീകാരം നൽകുമെന്ന് കരുതരുത്. ഗവർണർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കുമെന്നാണ്. അതിനു വിരുദ്ധമായി ഒന്നും ചെയ്യാൻ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.