Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു; തീരുമാനം അവലോകനയോഗത്തിൽ, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല

ഒക്ടോബർ നാലിന് കോളജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങൾക്ക് നിർദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

Kerala Govt planning to open schools in state
Author
Thiruvananthapuram, First Published Sep 18, 2021, 5:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി സർക്കാർ. എപ്പോൾ തുറക്കുമെന്നതിൽ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും. നവംബര്‍ ഒന്ന് മുതല്‍ തുറക്കുമെന്നാണ് സൂചന. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

കോളേജുകൾ തുറക്കുന്നതിന് പിന്നാലെ സ്കൂളുകൾ തുറക്കാന്‍ ഒരുങ്ങുകയാണ് സർക്കാർ. ഒന്നരവർഷമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളിൽ മുന്നൊരുങ്ങൾ തുടങ്ങാൻ തീരുമാനമായി. എന്നാൽ എപ്പോൾ മുതൽ സ്കൂളുകൾ തുറക്കുമെന്നതിലാണ് അനിശ്ചിതത്വം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് തീയതിയിൽ തീരുമാനമെടുക്കുക. ഒക്ടോബർ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകൾ തുറക്കുന്നത്. കുറച്ചുകൂടി സാവകാശമെടുത്ത ശേഷം നവംബർ ആദ്യമോ പകുതിയോടെയോ സ്കൂളുകൾ തുറക്കാനാകുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios