Asianet News MalayalamAsianet News Malayalam

കൊവിഡ് ; സംസ്ഥാനത്ത് ഓക്സിജൻ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന തരത്തിലേ ​ഗുരുതര രോ​ഗികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇത് ആശ്വാസകരമാണ്. ഐസിയു വെന്റിലേറ്റർ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാൾ ഓക്സിജൻ നൽകിയുള്ള ചികിൽസയാകും കൂടുതൽ വേണ്ടി വരിക.

kerala have to increase oxygen beds says health experts
Author
Thiruvananthapuram, First Published Aug 23, 2021, 3:07 PM IST

തിരുവനന്തപുരം: മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് 
ആരോ​ഗ്യ വിദ​ഗ്ധർ. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനിൽക്കുന്നതിനാൽ പ്രതിദിന രോ​ഗികളുടെ എണ്ണം നിലവിലെ പ്രതിദിന വർധനയുടെ മൂന്നുമുതൽ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ് . അങ്ങനെ വന്നാൽ 40000 മുതൽ 60000 ന് മുകളിൽ വരെ പ്രതിദിന രോ​ഗികളുണ്ടാകും. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന തരത്തിലേ ​ഗുരുതര രോ​ഗികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇത് ആശ്വാസകരമാണ്. ഐസിയു വെന്റിലേറ്റർ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാൾ ഓക്സിജൻ നൽകിയുള്ള ചികിൽസയാകും കൂടുതൽ വേണ്ടി വരിക. അതിനാൽ തന്നെ ഓക്സിജൻ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദ​ഗ്ധർ നൽകുന്നു. സംസ്ഥാനത്ത് ഇപ്പോൾ 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ട്. 

മലപ്പുറം , തൃശൂർ ,എറണാകുളം , കോഴിക്കോട് ജില്ലകളിലാണ് നിലവിൽ രോ​ഗ ബാധിതർ ഉള്ളത്. ഈ ജില്ലകളിൽ അതീവ ജാ​ഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിൽ വാസ്കിൻ പരമാവധിപേരിൽ എത്തുന്നുണ്ടെന്ന് ആരോ​ഗ്യതദ്ദേശ വകുപ്പുകൾ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ആവശ്യപ്പെടുന്നു. സമ്പർക്ക വ്യാപനം ഒഴിവാക്കാൻ സമ്പർക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്യണം. ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മേൽനോട്ടം വഹിക്കണമെന്ന നിർദേശവും ഉണ്ട്
 
വാക്സിനേഷന് പരമാവധി വേ​ഗം കൂട്ടണം. പ്രായാധിക്യമുളളവരിൽ രണ്ടാം ഡോസ് അതിവേ​ഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്സിനേഷനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദേശവും ഉണ്ട്. കുട്ടികളിലെ വാക്സിനേഷൻ തുടങ്ങാനായാൽ അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കാനാകുമെന്നാണ് വിദ​ഗ്ധ അഭിപ്രായം. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി തുറസായ സ്ഥലങ്ങൾ പരമവധി പ്രയോജനപ്പെടുത്തിയും അധ്യയനം നടത്താം.

മൂന്നാം തരം​ഗം കുട്ടികളിൽ വലിയ തോതിൽ മരണ നിരക്ക് ഉണ്ടാക്കില്ലെന്നാണ് പഠനങ്ങളെല്ലാമെന്ന് ആരോ​ഗ്യ  വിദ​ഗ്ധൻ ഡോ.സുൽഫി നൂഹു പറയുന്നു. കൊച്ചുകുട്ടികളിൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച്  കഴിയുമ്പോൾ തന്നെ റിസപ്റ്ററുകളുടെ വ്യത്യസ്ത ഘടന‌മൂലം  വൈറസ് തുടക്കത്തിൽ തന്നെ നിർവീര്യമാക്കപ്പെടാനുള്ള സാധ്യത ഉള്ളതിനാലാണിത്. അതുകൊണ്ടുതന്നെ ശ്വസകോശത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് ​ഗുരുതരമാകാറില്ലെന്നും ഡോ സുൽഫി നൂഹു പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios