ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി: വിവാഹം ക്ഷണിക്കാനെന്ന് വിശദീകരണം
ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്‍ച്ച 40 മിനിറ്റോളം നീണ്ടുനിന്നു. എന്നാൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്ന മാധ്യമ വാർത്തകൾ, ഹൈക്കോടതി ഇറക്കിയ വാർത്താക്കുറിപ്പിൽ നിഷേധിച്ചു. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയെ കണ്ടതെന്നും തെറ്റായ മാധ്യമവാർത്തകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതായും ഹൈക്കോടതി അറിയിച്ചു.