Asianet News MalayalamAsianet News Malayalam

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി: നിയമനത്തിന് പരിധി വേണം

പേഴ്സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് നിയമനത്തിന് പക്ഷേ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.  

Kerala HC suggests restriction for the appointment of personal staff
Author
First Published Dec 1, 2022, 11:11 AM IST

കൊച്ചി: മന്ത്രിമാരുടെ പേഴ്സണിൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി.  മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

പേഴ്സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് നിയമനത്തിന് പക്ഷേ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.  പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ മറ്റൊരാവശ്യം. കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി. ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ: സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി  ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനനാണ് ഇതമായി ബന്ധപ്പെട്ട നിർദേശം നൽകിയത്.  ഹൈക്കോടതിയിലെ തന്നെ  ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയിയാണ് കോടതി പരിഗണിച്ചത്.  . ഈ മാസം  6 ന്  ഹർജി വീണ്ടും പരിഗണിക്കും.ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. ഹൈക്കോടതി രജിസ്ട്രാർ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് കൈമാറിയത്. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന കാര്യം പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നുവെന്നും ഈ സമിതിയുടെ ശുപാർശ പ്രകരാമാണ് കത്തെന്നും രജിസട്രാർ വിശദീകരിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios